ഗാനഗന്ധർവന് എം എസ് സുബ്ബലക്ഷ്മി പുരസ്‍കാരം, ശ്വേതാ മോഹന് കലൈമാമണി
By Aiswarya
സംഗീത രംഗത്തെ മികച്ച സംഭാവനകൾ മുൻ നിർത്തി ഗാനഗന്ധർവൻ യേശുദാസിന് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. ഗായിക ശ്വേതാ മോഹൻ കലൈമാമണി പുരസ്കാരത്തിനും അർഹയായി.
ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും. 2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരതിയാർ അവാര്‍ഡിന് അര്‍ഹനായി. അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിങ്കുസ്വാമി, കലാസംവിധായകന്‍ എം. ജയകുമാര്‍, സംഘട്ടനസംവിധായകന്‍ സൂപ്പര്‍ സുബ്ബരായരന്‍ എന്നിവരാണ് 2021ലെ കലൈമാമണി പുരസ്‍കാര ജേതാക്കൾ.
അഭിനേതാക്കളായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകന്‍ ലക്ഷ്മികാന്തന്‍ എന്നിവർ 2022ലെ പുരസ്‌കാരം നേടി.
2023ൽ പുരസ്കാരത്തിനർഹരായത് അഭിനേതക്കളായ കെ. മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, സംഗീതസംവിധായകന്‍ അനിരുധ് രവിചന്ദര്‍, ഗായിക ശ്വേതാ മോഹൻ, നൃത്തസംവിധായകന്‍ സാന്‍ഡി, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവരാണ്.

Comments
Loading comments...
Comments
Loading comments...