'സീൻ' മാറ്റി സൂര്യ; തീയേറ്ററിൽ ആവേശക്കടൽ!
By Sreelakshmi
ജിത്തു മാധവന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'സീൻ' തിയേറ്ററുകളിലെത്തി മികച്ച പ്രതികരണങ്ങൾ നേടുന്നു. ക്രൈം, സൈക്കോ ത്രില്ലർ, കോമഡി എന്നീ ജോണറുകൾ ഒത്തുചേരുന്ന ചിത്രം ഒട്ടും ലാഗില്ലാതെ പ്രേക്ഷകരെ തിയേറ്ററുകളിൽ ത്രില്ലടിപ്പിക്കുന്നു എന്നാണ് ആദ്യ ഷോകൾക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണം.
കരിയറിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രത്തിലാണ് സൂര്യ ചിത്രത്തിൽ എത്തിയത്. വില്ലൻ വേഷത്തിലെത്തിയ നസ്‌ലെൻ സൂര്യയോടൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പെർഫോമൻസാണ് കാഴ്ചവെച്ചിരിക്കുന്നത്. തിരിച്ചുവരവിൽ ആക്ഷൻ രംഗങ്ങളിലൂടെ നസ്രിയയും ലാലിന്റെ കോമഡി ടൈമിങ്ങും തിയേറ്ററുകളിൽ വൻ കയ്യടി നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ജിത്തു മാധവന്റെ മേക്കിംഗും കൂടിയായപ്പോൾ തിയേറ്ററുകളിൽ പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറാണ് 'സീൻ' സമ്മാനിക്കുന്നത്.

Comments
Loading comments...
Comments
Loading comments...