പുറത്തുവന്ന ആദ്യ വാരത്തിൽ തന്നെ നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഷോ ആയി സ്ട്രേഞ്ചർ തിങ്ങ്സ് 5

പുറത്തുവന്ന ആദ്യ വാരത്തിൽ തന്നെ നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഷോ ആയി സ്ട്രേഞ്ചർ തിങ്ങ്സ് 5

Share
Aiswarya

By Aiswarya

09:20 AM
December 4, 2025
Like0
Comment0

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ ആവേശത്തോടെ കാണുന്ന സീരീസുകളിൽ ഒന്നാണ് സ്ട്രേഞ്ചർ തിങ്ങ്സ്. സീരീസിന്റെ അഞ്ചാം സീസണിന്റെ ആദ്യ വോളിയം ഇക്കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്.

റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഷോ ആയി മാറിയിരിക്കുകയാണ് സ്ട്രേഞ്ചർ തിങ്ങ്സ് 5. ആദ്യ വാരത്തിൽ തന്നെ 59.6 ദശലക്ഷം ആളുകളാണ് സീരീസ് കണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഒന്നാം നമ്പർ ഷോ എന്ന തരത്തിലാണ് സ്ട്രേഞ്ചർ തിങ്‌സിനെ നെറ്റ്ഫ്‌ലിക്‌സ് വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട നെറ്റ്ഫ്ലിക്സ് ഷോ എന്ന ബഹുമതി ഇപ്പോഴും സെൻസേഷണൽ കൊറിയൻ ഷോയായ സ്ക്വിഡ് ഗെയിമിനൊപ്പമാണ്. 

പുറത്തുവന്ന സ്ട്രേഞ്ചർ തിങ്ങ്സ് സീസൺ 5 ആദ്യ വോളിയത്തിനു പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സ്ട്രേഞ്ചർ തിങ്ങ്സ് ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ സീസണിന് നാലാമത്തെ സീസണിനെ അപേക്ഷിച്ച് കൂടുതൽ വ്യൂവർഷിപ്പും നേടാൻ സാധിച്ചു.

ഡിസംബർ അവസാനത്തോടെ സീരീസ് തിരഞ്ഞെടുക്കപ്പെട്ട ചില തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. അതേസമയം, അഞ്ചാം സീസണിലെ രണ്ടാമത്തെയും മൂന്നാമത്തെയും വോളിയങ്ങൾ യഥാക്രമം ക്രിസ്മസ് ദിനത്തിലും ന്യൂ ഇയർ ദിനത്തിലുമായി പുറത്തിറങ്ങും.

Comments

Loading comments...

Fanbella Logo
Open app