എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' ഉടൻ തീയേറ്ററുകളിലേക്കെത്തും

എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' ഉടൻ തീയേറ്ററുകളിലേക്കെത്തും

Share
Aiswarya

By Aiswarya

11:15 AM
January 28, 2026
Like0
Comment0

2022ൽ പുറത്തുവന്ന മഹാവീര്യർ എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്പാ' റിലീസിന് തയാറെടുക്കുന്നു. ചിത്രം ഫെബ്രുവരി 12ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നു. വിനീത് തട്ടിലും രാധികയും  പ്രണയഭാവത്തിലുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കാരായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് സ്പാ. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൈബർ സിസ്റ്റം ഓസ്ട്രേലിയയാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്പാറയിൽ & വൈറ്റ് ചാരിയറ്റും ചേർന്ന് ചിത്രം കേരളത്തിലും ഇന്ത്യയിലും പ്രദർശനത്തിനെത്തിക്കുന്നു.

Comments

Loading comments...

Fanbella Logo
Open app