ആ നായികയാര് ? കൗതുകമുണർത്തി 'സർവം മായ' പാക്ക് അപ്പ് ചിത്രം
By Aiswarya
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രീകരണം പൂർത്തിയായത് അറിയിച്ചുകൊണ്ട് നിവിൻ പോളി സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചു. എന്നാൽ ചിത്രത്തിൽ ഒരു ഇമോജി വെച്ച് മറച്ച മുഖമാണ് ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ മുഖം ഒരു ‘ഗോസ്റ്റ് ഇമോജി’ ഉപയോഗിച്ച് മറച്ചിരിക്കുകയാണ് നിവിൻ. ചിത്രം സോഷ്യൽ മീഡിയയിലെത്തിയതിനു ശേഷം സിനിമാപ്രേക്ഷകർ അന്വേഷിക്കുന്നത് അത് ആരുടെ മുഖമാണെന്നാണ്.
ഹൊറർ - സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ‘സർവ്വം മായ’ എന്നാണ് പുറത്തു വന്ന സൂചന. അതുകൊണ്ടു തന്നെ ഗോസ്റ്റ് ഇമോജിക്ക് പിന്നിൽ ഒളിപ്പിച്ച നായികയ്ക്ക് കഥയിൽ പ്രത്യേക പ്രാധാന്യം ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നായികയെ ഒരു സർപ്രൈസായി നിർത്തിയിരിക്കുകയാണോ എന്നും സംശയമുയരുന്നുണ്ട്.
‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവ്വം മായ’. വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയും അജു വർഗീസും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ് കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും ജസ്റ്റിൻ പ്രഭാകരൻ സംഗീതവും നിർവഹിക്കുന്നു. ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Comments
Loading comments...
Comments
Loading comments...