ദിലീഷ് പോത്തൻ-സംവൃത സുനിൽ-അൽഫോൻസ് പുത്രൻ ചിത്രത്തിന് പാക്കപ്പ്
By Aiswarya
ദിലീഷ് പോത്തൻ, സംവൃത സുനിൽ, അൽഫോൻസ് പുത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അണിയറപ്രവർത്തകരാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 'തങ്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2019-ൽ ബിജു മേനോന്റെ നായികയായി എത്തിയ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' ആയിരുന്നു സംവൃതയുടെ അവസാന ചിത്രം. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാർത്തികേയൻ എസ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജി പീറ്റർ തങ്കം തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സുനിൽ കെ.എസ് ഛായാഗ്രഹണവും ജോൺ പോൾ ജോർജ് സംഗീതവും നിർവ്വഹിക്കുന്നു.

Comments
Loading comments...
Comments
Loading comments...