നിവിൻ പോളിയുടെ 'പ്രതിച്ഛായ' ഒടിടിയിലേക്ക്; ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം
By Aiswarya
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് പ്രതിച്ഛായ. മാർച്ച് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, രാഷ്ട്രീയവും കുടുംബബന്ധങ്ങളും കോർത്തിണക്കിയ കഥയാണ് പറഞ്ഞത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകിക്കൊണ്ടാണ് ഏപ്രിൽ 24-ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
ജോൺ വർഗീസ് എന്ന കഥാപാത്രമായാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും അത് നിലനിർത്താനുള്ള മകന്റെ പോരാട്ടവുമാണ് ചിത്രത്തിന്റെ കാതൽ.
ബി. ഉണ്ണികൃഷ്ണനും നിവിൻ പോളിയും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, സായ് കുമാർ, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീ ഗോകുലം മൂവീസും ആർ.ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടി. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ തിയേറ്ററുകളിൽ എത്തിയ 'പ്രതിച്ഛായ' ഇനി വീടുകളിലിരുന്ന് ആസ്വദിക്കാൻ സാധിക്കും.

Comments
Loading comments...
Comments
Loading comments...