'നാട്ടു നാട്ടു'വിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവുന്നത് പ്രഭാസ്

'നാട്ടു നാട്ടു'വിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവുന്നത് പ്രഭാസ്

Share
Aiswarya

By Aiswarya

10:03 AM
November 17, 2025
Like0
Comment0

തെലുഗു സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ പുരസ്‍കാര ജേതാവുമായ പ്രേം രക്ഷിത് ചലച്ചിത്ര സംവിധാന രംഗത്തേക്കും ചുവടുവെക്കുന്നു എന്ന് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് ചിത്രത്തിലെ നായകനെന്നും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രമാകും പുറത്തുവരിക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാം ചരണിനെയും ജൂനിയർ എൻ ടി ആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം  ചെയ്ത 'ആർആർആർ' എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തതിനാണ് പ്രേം രക്ഷിതിന് ദേശീയ പുരസ്‍കാരം ലഭിച്ചത്. ഈ ഗാനത്തിന് മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കർ പുരസ്‍കാരവും ലഭിച്ചിരുന്നു. ഈ ഗാനത്തിന് ഓസ്കർ അവാർഡ് സമ്മാനിച്ച വേദിയിൽ നൃത്തസംവിധായകനായി പ്രേം രക്ഷിത്തിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു. അതിനു പുറമെ, കഴിഞ്ഞ വർഷം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സിൽ ജോയിൻ ചെയ്യാൻ അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണം ലഭിക്കുകയും ചെയ്തു.

നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുള്ള പ്രേം രക്ഷിത് ഇതിനകം 76-ലധികം ചിത്രങ്ങൾക്ക് നൃത്തമൊരുക്കിയിട്ടുണ്ട്. കുരുവി, റെഡി, ബില്ല, മഗധീര, ആര്യ 2 , സിംഹ, ബദരീനാഥ്, വേലായുധം, വീരം, ബാഹുബലി, ബാഹുബലി 2 , മെർസൽ, രംഗസ്ഥലം, ആർആർആർ, വീരസിംഹ റെഡ്‌ഡി, ദസറ, പുഷ്പ 2 , കങ്കുവ എന്നിവയാണ് അദ്ദേഹം നൃത്തമൊരുക്കിയ ചിത്രങ്ങളിൽ ചിലത്.

Comments

Loading comments...

Fanbella Logo
Open app