റാം ചരൺ-ജാൻവി കപൂർ ചിത്രം 'പെഡ്ഡി' ജൂൺ നാലിന് തിയേറ്ററുകളിലേക്ക്; ആകാംക്ഷയോടെ ആരാധകർ
By Aiswarya
തെലുഗു സ്റ്റാർ റാം ചരണും ബോളിവുഡ് താരം ജാൻവി കപൂറും ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രം 'പെഡ്ഡി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. രണ്ട് തവണ റിലീസ് നീട്ടിവെച്ചതിന് ശേഷമാണ് ചിത്രം ജൂൺ 4-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. റാം ചരണിന്റെ പരുക്കൻ ലുക്കിലുള്ള പുതിയ പോസ്റ്ററും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. വിയർപ്പും ചോരയും പുരണ്ട വേഷത്തിൽ നിൽക്കുന്ന താരം ഒരു കായിക താരത്തിന്റെ കഠിനാധ്വാനത്തെയാണ് സൂചിപ്പിക്കുന്നത്. ക്രിക്കറ്റും ഗുസ്തിയും പ്രമേയമാകുന്ന ഒരു പീരിയഡ് സ്പോർട്സ് ഡ്രാമയാണ് 'പെഡ്ഡി' എന്നാണ് സൂചന.
നേരത്തെ മാർച്ച് 27-നും പിന്നീട് ഏപ്രിൽ 30-നും റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. ജൂൺ ആദ്യം റിലീസ് ചെയ്യുന്നത് വേനലവധി കാലത്തെ കുടുംബപ്രേക്ഷകരെയും വിദ്യാർത്ഥികളെയും ആകർഷിക്കാൻ സഹായിക്കുമെന്ന് അണിയറപ്രവർത്തകർ കരുതുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത് എന്നത് മറ്റൊരു വലിയ ആകർഷണമാണ്. ഷിവ രാജ്കുമാർ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിന് ശേഷം എത്തുന്ന റാം ചരൺ ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പാണ് പെഡ്ഡിക്കുള്ളത്. ജാൻവി കപൂറിന്റെ തെലുങ്കിലെ രണ്ടാമത്തെ ചിത്രമാണിത്. 'ഉപ്പേന'യ്ക്ക് ശേഷം ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പെഡ്ഡിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ നാലിന് പെഡ്ഡി എത്തുന്നതോടെ തെലുങ്ക് ബോക്സ് ഓഫീസിൽ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Comments
Loading comments...
Comments
Loading comments...