'പണി'ക്ക് ശേഷം ജോജുവിന്റെ അടുത്ത 'പരിപാടി'; ബിഗ് ബജറ്റ് ചിത്രത്തിന് തുടക്കമായി
By Aiswarya
മലയാള സിനിമയിൽ നടനായും നിർമ്മാതാവായും തിളങ്ങിയ ജോജു ജോർജ് സംവിധായകന്റെ തൊപ്പി അണിഞ്ഞ 'പണി' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിന് തുടക്കം കുറിച്ചു. 'പരിപാടി' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'പണി 2' തൽക്കാലം ഉപേക്ഷിച്ചാണ് ജോജു പുതിയ പ്രൊജക്റ്റുമായി മുന്നോട്ട് പോകുന്നത്.
കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് തെന്നിന്ത്യൻ സംഗീത മാന്ത്രികൻ യുവാൻ ശങ്കർ രാജയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റമാണ്. യുവാനിന്റെ സംഗീതം ചിത്രത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ, പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മികച്ച സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ട് ഒരുക്കുന്ന 'പരിപാടി' ഒരു മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചനകൾ. ജോജു ജോർജ് തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. തന്റെ ആദ്യ ചിത്രമായ 'പണി'യിലൂടെ സംവിധാന മികവ് തെളിയിച്ച ജോജു, ഇത്തവണ കൂടുതൽ വലിയ കാൻവാസിൽ കഥ പറയാനാണ് ഒരുങ്ങുന്നത്

Comments
Loading comments...
Comments
Loading comments...