ആഗോള കുതിപ്പിന് തയ്യാറെടുത്ത് മലയാള സിനിമ ; പനോരമ സ്റ്റുഡിയോസും ഫാർസ് ഫിലിംസും ഒന്നിക്കുന്നു

ആഗോള കുതിപ്പിന് തയ്യാറെടുത്ത് മലയാള സിനിമ ; പനോരമ സ്റ്റുഡിയോസും ഫാർസ് ഫിലിംസും ഒന്നിക്കുന്നു

Share
Aiswarya

By Aiswarya

04:42 AM
January 29, 2026
Like0
Comment0

ആഗോള തലത്തിൽ മലയാള സിനിമയുടെ മുന്നേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാലുചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിനായി പ്രമുഖവിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ബാനറുകളുടെയും സഹകരണം.

ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തി വരാനിരിക്കുന്ന അനോമി യാണ് കരാറിന്റെ ഭാഗമായി ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. ഫെബ്രുവരി 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ഇതിന് പിന്നാലെ ഏപ്രിൽ രണ്ടിന് ആഗോളതലത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' തിയേറ്ററുകളിലെത്തും. കൂടാതെ ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക', കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്റെ 'പ്രൊഡക്ഷൻ നമ്പർ 3' എന്നീ ചിത്രങ്ങളും ഫാർസ് ഫിലിം വിതരണത്തിനെടുത്തിട്ടുണ്ട്.

ഇരുബാനറുകളും ഒന്നിച്ചു പ്രവർത്തിക്കുന്നതിലൂടെ വരാനിരിക്കുന്ന ഒട്ടനവധി മലയാള ചിത്രങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

Loading comments...

Fanbella Logo
Open app