ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
By Aiswarya
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് പീരിയഡ് ആക്ഷൻ ഡ്രാമ 'പള്ളിച്ചട്ടമ്പി' ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ജൂലൈ 24 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ഈ ചിത്രം കഴിഞ്ഞ ഏപ്രിൽ 15-നാണ് തീയേറ്ററുകളിൽ എത്തിയത്. 1958-ലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. രാഷ്ട്രീയവും വിശ്വാസവും അധികാരവും തമ്മിലുള്ള സംഘർഷങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ടൊവിനോയുടെ വേറിട്ട പ്രകടനവും ആക്ഷൻ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പള്ളിച്ചട്ടമ്പിയായുള്ള ടൊവിനോയുടെ കരിയറിലെ തന്നെ മികച്ചൊരു വേഷപ്പകർച്ചയാണിത്.
ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് ടൊവിനോ തോമസ് സന്തോഷം പങ്കുവെച്ചു. കേരള ചരിത്രത്തിലെ സങ്കീർണ്ണമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയാണിതെന്നും സോണി ലിവിലൂടെ ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. കയാദു ലോഹർ നായികയായ ചിത്രത്തിൽ വിജയരാഘവൻ, സിദ്ദിഖ്, ബാബുരാജ്, ശത്രു, ടി.ജി രവി, സുധീർ കരമന, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നടൻ പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ്, സിസിസി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് പള്ളിചാട്ടമ്പി നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ടിജോ ടോമി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. തീയേറ്ററുകളിൽ സിനിമ കാണാൻ സാധിക്കാത്തവർക്കായി ജൂലൈ 24 മുതൽ ഡിജിറ്റൽ സ്ക്രീനുകളിൽ പള്ളിച്ചട്ടമ്പിയുടെ ആക്ഷൻ പൂരം ആസ്വദിക്കാം.

Comments
Loading comments...
Comments
Loading comments...