ത്രില്ലടിപ്പിക്കാൻ നവ്യയും സൗബിനും : 'പാതിരാത്രി' ട്രെയിലർ പുറത്തുവന്നു
By Aiswarya
മമ്മൂട്ടി നായകനായെത്തിയ 'പുഴു'വിനു ശേഷം രതീന സംവിധാനം ചെയ്യുന്ന ചിത്രം 'പാതിരാത്രി'യുടെ ട്രെയിലർ പുറത്തുവന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ത്രില്ലറാണ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ആത്മിയ രാജൻ, കന്നഡ താരം അച്യുത് കുമാർ തുടങ്ങി ഒരു വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആകാംക്ഷ നിറയ്ക്കുന്ന കുറ്റാന്വേഷണത്തിനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടിയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. ഷാജി മാറാടാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ച ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്.
നവ്യയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. ഇരുവരും പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലർ കാണാം : Paathirathri Trailer

Comments
Loading comments...
Comments
Loading comments...