'കാട്ടാളൻ', 'അച്യുത അവതാരം', 'കോക്ടെയിൽ 2'..ഈ വാരം ഒടിടിയിലെത്തിയ  ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

'കാട്ടാളൻ', 'അച്യുത അവതാരം', 'കോക്ടെയിൽ 2'..ഈ വാരം ഒടിടിയിലെത്തിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

Share
Jenny

By Jenny

12:00 AM
August 14, 2026
Like3
Comment0

ഈ വാരം സിനിമാസ്വാദകർക്കായി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മികച്ച ചിത്രങ്ങളുടെ നിരതന്നെ എത്തുകയാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നുള്ള വ്യത്യസ്ത പ്രമേയങ്ങളിലുള്ള സിനിമകളും വെബ് സീരീസുകളും ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ആന്റണി വർഗീസും ദുഷാര വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന 'കാട്ടാളൻ' മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. പോൾ ജോർജ്ജ് സംവിധാനം ചെയ്ത ഈ ചിത്രം ആനക്കൊമ്പ് മാഫിയയും പ്രതികാര പശ്ചാത്തലവും പ്രമേയമാക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ്. കൂടാതെ മലവിക നന്ദൻ, സീമ ജി. നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അച്യുത അവതാരം' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ പോരാടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

തമിഴിൽ നിന്നും മഡോണ സെബാസ്റ്റ്യൻ, സനാഥ് എന്നിവർ അഭിനയിച്ച 'ഹാർട്ടിൻ' പ്രൈം വീഡിയോ വഴി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ഓർമ്മക്കുറവും പ്രണയവും പശ്ചാത്തലമാക്കുന്ന ഒരു റൊമാന്റിക് ചിത്രമാണിത്.

ഹിന്ദിയിൽ ഷാഹിദ് കപൂർ, കൃതി സനോൺ, രശ്‌മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കോക്ടെയിൽ 2 നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇത് കൂടാതെ കങ്കണ റണൗത്തിന്റെ ഭാരത ഭാഗ്യ വിധാതയും സഞ്ജയ് ദത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ആഖിരി സവാലും ഓടിടി സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. ഭാരത ഭാഗ്യ വിധാത സീ ഫൈവിലും ആഖിരി സവാൽ ലയൺസ് ഗേറ്റ് പ്ലെയിലുമാണ് ലഭ്യമാകുന്നത്.

വ്യത്യസ്തമായ കഥാപശ്ചാത്തലമുള്ള ഈ ചിത്രങ്ങൾ വാരാന്ത്യത്തിൽ സിനിമാപ്രേമികൾക്ക് മികച്ചൊരു ദൃശ്യവിരുന്നായിരിക്കും നൽകുക.

Comments

Loading comments...

Fanbella Logo
Open app