ആരാധകർക്ക് ആവേശമായി ലാലേട്ടൻ ; മലയാള തനിമയിൽ കലോത്സവ നഗരിയിൽ
By Aiswarya
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലായിരുന്നു വിദ്യാർഥികളും കാഴ്ചക്കാരും ഇന്നലെ മുഴുവൻ. സമാപന സമ്മേളനം നടക്കുന്ന തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ രാവിലെ മുതൽ ജനങ്ങളുടെ വൻ തിരക്കാണ് കാണാനായത്.
മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാൽ നടന്നുവരുന്ന കാഴ്ച കാണാൻ കാത്തിരുന്നു തൃശൂരിൽ തടിച്ചുകൂടിയ ജനങ്ങൾ എല്ലാവരും. മോഹൻലാലിനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തിനാലാണ് മണിക്കൂറുകളോളം കാത്തിരുന്നതെന്നും ആരാധകരിൽ പലരും പറഞ്ഞു.
'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന ആരവങ്ങളോടെയാണ് മോഹൻലാലിനെ തൃശൂർ വരവേറ്റത്. വെള്ള ജുബ്ബയും കൈത്തറി മുണ്ടും ആയിരുന്നു ചടങ്ങിൽ ലാലേട്ടൻ ധരിച്ചിരുന്നത്. മൈക്കിന് മുന്നിലെത്തിയപ്പോൾ വിദ്യാർഥികൾ 'ലാലേട്ടാ' എന്ന് ഹർഷാരവം മുഴക്കി. 'തൃശ്ശൂരിലെ ഏറ്റവും പുണ്യവും പരിപാവനുമായ ഒരു സ്ഥലത്തുനിന്നാണ് കുട്ടികളുമായി ഞാൻ സംസാരിക്കുന്നത്' എന്ന ആമുഖത്തോടെയാണ് മോഹൻലാൽ തന്റെ പ്രസംഗം ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കൊണ്ടാണ് ജുബ്ബയും മുണ്ടും അണിഞ്ഞ് എത്തിയതെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി മീശ പിരിക്കുകയും ചെയ്തു. മലയാള സിനിമയ്ക്ക് വലിയ പ്രതിഭകളെ സംഭാവന ചെയ്ത ഇടമാണ് കലോത്സവങ്ങൾ. മഞ്ജു വാര്യർ, കെ.എസ്.ചിത്ര, വേണുഗോപാൽ അത്തരത്തിൽ ശ്രദ്ധനേടിയലരാണെന്ന് മോഹൻലാൽ ഓർമിച്ചു. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂരിനെ അഭിനന്ദിച്ചു. മത്സരമില്ല ഉത്സവമാണ് എന്ന് ഓർമപ്പെടുത്തിയാണ് മോഹൻലാൽ പ്രസംഗം അവസാനിപ്പിച്ചത്.
ബുധനാഴ്ച ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവം ഇന്നലെയാണ് സമാപിച്ചത്.

Comments
Loading comments...
Comments
Loading comments...