പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് മാജിക് ഫ്രെയിംസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.

പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് മാജിക് ഫ്രെയിംസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.

Share
Nila

By Nila

06:05 AM
November 18, 2025
Like1
Comment0

പുതുമുഖ സംവിധായകൻ, പുതിയ താരങ്ങളുമായി തുടക്കം കുറിച്ച മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ്"ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളും പുതുമുഖങ്ങളാണ്.

ആതിര രാജീവ്, കീർത്തന പി.എസ്, ശ്വേത വാര്യർ, പാർവതി അയ്യപ്പദാസ് എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യയാണ് "മെറി ബോയ്സ് "ലെ നായിക മെറിയായെത്തുന്നത്. "One heart many hurts" ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും "മെറി ബോയ്സ് ".  

ബിന്ദു പണിക്കർ, ഐശ്വര്യ രാജ്, ജെയിംസ് ഏലിയ, സാഫ് ബോയ്, റോഷൻ (അഡാർ ലവ്), ഷോൺ ജോയ്, ആൻ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ്, അശ്വിൻ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസ് ആണ്.

തിരുവനന്തപുരം, മേഘാലയ, പത്തനംതിട്ട തുടങ്ങിയ ലൊക്കേഷനുകളിലെ 50 ദിവസങ്ങൾ കൂടി നീളുന്ന ചിത്രീകരണത്തോടു കൂടി 'മെറി ബോയ്സ്' പൂർത്തിയാകും.

Comments

Loading comments...

Fanbella Logo
Open app