ആവേശമായി 'മെഗാ ഫോട്ടോഷൂട്ട്'; ആയിരക്കണക്കിന് ആരാധകർക്കൊപ്പം മമ്മൂക്ക
By Aiswarya
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ പ്രിയപ്പെട്ട ആരാധകർക്കായി ഒരുക്കിയ അപൂർവ്വ നിമിഷത്തിന് കൊച്ചി സാക്ഷ്യം വഹിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മെഗാ ഫോട്ടോഷൂട്ട്' ചടങ്ങിലാണ് താരം ആരാധകർക്കൊപ്പം സമയം ചെലവിട്ടത്. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തെ നേരിൽ കാണാനും ഒരുമിച്ച് ചിത്രം പകർത്താനുമായി എത്തിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഇത്തരമൊരു ഫോട്ടോഷൂട്ട് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിൽ നിന്നാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഫോട്ടോഷൂട്ടിന്റെ ആദ്യ ഘട്ടത്തിൽ എട്ട് ജില്ലകളിൽ നിന്നുള്ള രണ്ടായിരത്തോളം ആരാധകരാണ് പങ്കെടുത്തത്. വരും ദിവസങ്ങളിൽ ബാക്കിയുള്ള ജില്ലകളിൽ നിന്നുള്ളവർക്കായി രണ്ടാം ഘട്ട ഫോട്ടോഷൂട്ട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം ആറായിരത്തോളം ആരാധകർ ഈ മെഗാ ഇവന്റിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'പാട്രിയേറ്റ്' ഏപ്രിൽ 23-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗം കൂടിയാണ് ഈ ഒത്തുചേരൽ. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. തങ്ങളുടെ പ്രിയതാരത്തിനൊപ്പം ചിത്രം പകർത്താൻ സാധിച്ചതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാൻസ് പ്രവർത്തകർ.

Comments
Loading comments...
Comments
Loading comments...