ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി; ഒടിടി റൈറ്റ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി; ഒടിടി റൈറ്റ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

Share
Aiswarya

By Aiswarya

12:00 AM
June 3, 2026
Like5
Comment0

'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കി. 'D 55' എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന ഈ വമ്പൻ ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏത് ഒടിടി പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന വിവരം നിലവിൽ പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമയുടെ ബിസിനസ്സ് വലിയ ചർച്ചയായിക്കഴിഞ്ഞു. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

വളരെ പവർഫുൾ ആയൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥ കേട്ട ഉടൻ തന്നെ താരം സിനിമയ്ക്ക് സമ്മതം മൂളുകയായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്ക് ആദ്യം 35 കോടി രൂപയായിരുന്നു പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത്രയും വലിയ തുക തനിക്ക് വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിരസിക്കുകയായിരുന്നു. ഒടുവിൽ 24 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. മമ്മൂട്ടിയുടെ ഈ മാതൃകാപരമായ തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ അഭിനന്ദനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ചിത്രത്തിൽ നായകനായെത്തുന്ന ധനുഷിന് 45 കോടി രൂപയാണ് പ്രതിഫലം. നായികമാരായ സായ് പല്ലവിക്ക് 12 കോടിയും, ഏതാനും രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീലീലയ്ക്ക് 3 കോടിയുമാണ് പ്രതിഫലം. സംവിധായകൻ രാജ്കുമാർ പെരിയസാമി 15 കോടി രൂപയാണ് ഈ പ്രൊജക്റ്റിനായി വാങ്ങുന്നത്.

ധനുഷ് തന്നെയാണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ഇമോഷണൽ ത്രില്ലർ ചിത്രം നിർമിക്കുന്നത്. സായ് അഭ്യങ്കർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സീനുകൾ കുറവാണെങ്കിലും കഥാഗതിയെ മാറ്റിമറിക്കുന്ന ശക്തമായ സാന്നിധ്യമായിരിക്കും അദ്ദേഹത്തിന്റേത്. മുൻപ് മമ്മൂട്ടി ചിത്രം 'കമ്മത്ത് ആൻഡ് കമ്മത്തിൽ' ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

Comments

Loading comments...

Fanbella Logo
Open app