ചിരിപ്പിച്ചും പേടിപ്പിച്ചും 'മഹാരാജ ഹോസ്റ്റൽ'; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിൽ

ചിരിപ്പിച്ചും പേടിപ്പിച്ചും 'മഹാരാജ ഹോസ്റ്റൽ'; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിൽ

Share
Megha

By Megha

12:00 AM
July 15, 2026
Like0
Comment0

മലയാള സിനിമാപ്രേമികളെ ഒരുപോലെ ചിരിപ്പിക്കാനും പേടിപ്പിക്കാനുമായി പുതിയൊരു ഹൊറർ കോമഡി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. നവാഗതരായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ' എന്ന ചിത്രത്തിന്റെ ആകാംഷയുണർത്തുന്ന ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ ഹൊററിനും കോമഡിക്കും പ്രാധാന്യം നൽകിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

എഞ്ചിനീയറിംഗ് പഠനത്തിനായി നഗരത്തിലെത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെയും, അവർ താമസിക്കാനായി തിരഞ്ഞെടുക്കുന്ന പ്രേതാലയം പോലുള്ള ഒരു ഹോസ്റ്റലിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഫാഷനും, ഫ്രീഡവും, കറക്കവുമൊക്കെയായി അടിച്ചുപൊളിക്കാൻ എത്തുന്ന ഈ വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതോടെയാണ് കഥാതന്തു മാറുന്നത്. ഹോസ്റ്റലിലെ കർക്കശക്കാരനായ ആയ 'എംജിആർ' എന്ന് വിളിക്കുന്ന വാർഡനും വിദ്യാർത്ഥികളും തമ്മിലുള്ള രസകരമായ കോമ്പിനേഷനുകളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് പൂർണ്ണമായും ആസ്വദിക്കാൻ പറ്റുന്ന ഒരു ഫൺ റൈഡ് ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചാരു വാക്കൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കറാണ്. അശ്വിൻ റാം സംഗീതവും നിതീഷ് മിശ്ര എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കാൻ പോകുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

പുറത്തുവന്ന ട്രെയിലർ കാണാം : Maharaja Hostel - Trailer

Comments

Loading comments...

Fanbella Logo
Open app