ഷറഫുദ്ദിൻ നായകനാകുന്ന 'മധുവിധു' എന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ പുറത്തിറങ്ങി.
By Nila
ഷറഫുദീന്റെ ജന്മദിനം പ്രമാണിച്ച് 'മധുവിധു' എന്ന പുതിയതായി വരാനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. വിഷ്ണു അരവിന്ദ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. സഹനിർമ്മാണം ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍- മാളവിക കൃഷ്ണദാസ് എന്നിവരാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ് ഈ ചിത്രത്തിൽ ഷറഫിന്റെ നായികയായി എത്തുന്നത്. ഇവർ ഒന്നിച്ചുള്ള ഒരു പോസ്റ്റർ ആണ് ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ ആദ്യം പുറത്തുവിട്ടത്. ഇത് കല്യാണി പണിക്കരുടെ ആദ്യ ചിത്രം കൂടിയാണ്. സോഷ്യൽ മീഡിയ വഴി ഏറെ ആരാധകരുള്ള ആളാണ് കല്യാണി. പ്രധാനമായും ഡാൻസ് വിഡിയോകൾ ആണ് കല്യാണി പോസ്റ്റ് ചെയ്യാറുള്ളത്. ഇത് തന്നെ കല്യാണിക്ക് പ്രേക്ഷകരുടെ ഇടയിൽ ഒരു ജനപ്രീതി നേടി കൊടുത്തിട്ടുണ്ട്.
ഷൈലോക്ക്, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ഫാമിലി ഫണ്‍ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് പോസ്റ്ററുകള്‍ നല്‍കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്‍.
വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിര്‍മാണ രംഗത്തുസ്ഥാനമുറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'മധുവിധു'വിന് സംഗീതമൊരുക്കുന്നത്.

Comments
Loading comments...
Comments
Loading comments...