പ്രദീപ് രംഗനാഥൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ റിലീസ് നീട്ടി ; ചിത്രം ഏപ്രിൽ 10ന് തീയേറ്ററുകളിൽ
By Aiswarya
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. നേരത്തെ ഏപ്രിൽ 3-ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം, ഇപ്പോൾ ഏപ്രിൽ 10-ലേക്ക് മാറ്റിയിരിക്കുകയാണ്. സാങ്കേതികമായ കാരണങ്ങളാലും വിഎഫ്എക്സ് ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലുമാണ് ഈ തീരുമാനം.
റിലീസ് മാറ്റിവെച്ച വിവരം രസകരമായ ഒരു വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ആരാധകരെ അറിയിച്ചത്. പ്രദീപ് രംഗനാഥൻ, സംവിധായകൻ വിഘ്‌നേഷ് ശിവൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കൊപ്പം ചിത്രത്തിലെ ഒരു റോബോട്ട് കഥാപാത്രവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹെവി വിഎഫ്എക്സ് ജോലികൾ ഉള്ളതിനാൽ കൃത്യത ഉറപ്പുവരുത്താൻ സമയം ആവശ്യമാണെന്നും, ഏപ്രിൽ 10-ന് ചിത്രം ഉറപ്പായും എത്തുമെന്നും വിഘ്‌നേഷ് ശിവൻ വീഡിയോയിൽ പറയുന്നു. "Trust Me Bro" എന്ന അടിക്കുറിപ്പോടെയാണ് പ്രദീപ് ഈ വീഡിയോ പങ്കുവെച്ചത്.
ഇതാദ്യമായല്ല ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നത്. മുൻപ് സെപ്റ്റംബർ 18, ഒക്ടോബർ 17, ഡിസംബർ 18 എന്നീ തീയതികളിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. എസ്.ജെ. സൂര്യ, കൃതി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ യോഗി ബാബു, ഗൗരി കിഷൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.
അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രത്തിലെ 'അടാവടി' (Adaavadi) എന്ന പുതിയ സിംഗിൾ ഉടൻ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം പ്രദീപ് രംഗനാ

Comments
Loading comments...
Comments
Loading comments...