ഇത് ആവേശം കൊള്ളിക്കുന്ന അന്നൗൺസ്‌മെന്റ് ; ഖലീഫയിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ

ഇത് ആവേശം കൊള്ളിക്കുന്ന അന്നൗൺസ്‌മെന്റ് ; ഖലീഫയിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ

Share
Aiswarya

By Aiswarya

12:00 AM
December 7, 2025
Like1
Comment0

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ.രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രങ്ങളുടെ ആദ്യ ഭാഗത്തിലാണ് മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലാണ് നായകൻ. ആദ്യ ഭാഗത്തിലെ നായകനായ പ്രിത്വിരാജും രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും

പ്രിത്വിരാജിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 16ന് പുറത്തുവന്ന ഗ്ലിമ്പ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു എങ്കിലും, ആ വേഷം ചെയ്യുന്നത് ആരാണെന്നു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ഖലീഫയിൽ അഭിനയിക്കുന്നത്.

ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും പ്രിത്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം തീയേറ്ററുകളിൽ എത്തുക.

Comments

Loading comments...

Fanbella Logo
Open app