അക്ഷയ് കുമാറിന്റെ 'ജോളി LLB - 3' ഓടിടി സ്ട്രീമിംഗ് ആരംഭിച്ചു

അക്ഷയ് കുമാറിന്റെ 'ജോളി LLB - 3' ഓടിടി സ്ട്രീമിംഗ് ആരംഭിച്ചു

Share
Aiswarya

By Aiswarya

06:25 AM
November 14, 2025
Like0
Comment0

അക്ഷയ് കുമാർ നായകനായെത്തിയ കോർട്ട് - ഡ്രാമ ചിത്രം ജോളി LLB 3 ഓടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 19ന് തീയേറ്ററുകളിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം അർഷാദ് വാർസിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഭാഷ് കപൂർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.

ചിത്രത്തിൽ അഡ്വക്കേറ്റ് ജഗദീഷ് മിശ്രയുടെ കഥാപാത്രമാണ് അക്ഷയ് കുമാർ അവതരിപ്പിച്ചിരിക്കുന്നത്. സൗരഭ് ശുക്ല, രാം കപൂർ, ഗജരാജ് റാവു, സീമ ബിശ്വാസ്, അമൃത റാവു, ഹുമ ഖുറേഷി, ശിൽപ ശുക്ല, ബ്രിജേന്ദ്ര കല, അവിജിത് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

രാജസ്ഥാനിലെ പർസൗൾ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.  ഭർത്താവ് ആത്മഹത്യ ചെയ്ത ഒരു ദരിദ്ര കർഷക വിധവയായ ജാനകി രാജാറാം സോളങ്കിയുടെ വൈകാരിക കഥയാണ് ചിത്രം പറയുന്നത്. ഈ സംഭവം കോടതിയിൽ രണ്ട് അഭിഭാഷകർ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

Comments

Loading comments...

Fanbella Logo
Open app