'ജയിലർ 2' സെറ്റിലേക്ക് പറന്ന് മോഹൻലാൽ, ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്ന് ആരാധകർ.

'ജയിലർ 2' സെറ്റിലേക്ക് പറന്ന് മോഹൻലാൽ, ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്ന് ആരാധകർ.

Share
Nila

By Nila

09:44 AM
December 4, 2025
Like1
Comment0

മോഹൻലാലിന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത് പ്രകാരം ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടൻ ‘ജയിലർ2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹൻലാൽ. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഏതാനും മണിക്കൂറുകൾ മുൻപാണ് ‘ദൃശ്യം 3’ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവർത്തകർ‌ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.

ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലർ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകർ കുറക്കുന്നു.

Comments

Loading comments...

Fanbella Logo
Open app