രൂപേഷ് ഷെട്ടി നായകനാവുന്ന 'ജയ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

രൂപേഷ് ഷെട്ടി നായകനാവുന്ന 'ജയ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Share
Aiswarya

By Aiswarya

10:02 AM
October 17, 2025
Like0
Comment0

കന്നഡ ബിഗ് ബോസ് വിജയിയും തീരദേശ കർണാടകയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളുമായ രൂപേഷ് ഷെട്ടി, തന്റെ അടുത്ത സംവിധാന-അഭിനയ സംരംഭമായ 'ജയ്' തീയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. കന്നഡയിലും തുളുവിലുമായി നിർമ്മിച്ച ഈ ദ്വിഭാഷാ ചിത്രത്തിൽ രൂപേഷിനൊപ്പം അദ്വിതി ഷെട്ടിയും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവംബർ 14നു ചിത്രം റിലീസാവും.

കന്നഡ സിനിമാ മേഖലയിലെ നിരവധി യഥാർത്ഥ ജീവിത ദമ്പതിമാർ ചേർന്ന് പുറത്തിറക്കിയ 'ലവ് യു' എന്ന റൊമാന്റിക് ട്രാക്കിന്റെ ലോഞ്ചിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം വന്നത്. രജത് ഹെഗ്‌ഡെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തുളു പതിപ്പിനായി രൂപേഷും കന്നഡ പതിപ്പിനായി കീർത്തൻ ഭണ്ഡാരിയുമാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്.

പുറത്തിറങ്ങിയ ഗാനം കാണാം : Love You Video Song

Comments

Loading comments...

Fanbella Logo
Open app