ഓണം കളറാക്കാൻ ദുൽഖർ വരുന്നു; നഹാസ് ഹിദായത്ത് ചിത്രം 'ഐ ആം ഗെയിം' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്
By Aiswarya
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'ഐ ആം ഗെയിം' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം ഓഗസ്റ്റ് 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഓണം റിലീസായി എത്തുന്ന ചിത്രം ആരാധകർക്ക് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ബുധനാഴ്ച ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ സൽമാൻ റിലീസ് വിവരം ആരാധകരെ അറിയിച്ചത്.
'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2023-ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആവേശം നിറഞ്ഞ ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രമായിരിക്കും ഇതിലേതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ദുൽഖറിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് സംവിധായകൻ മിഷ്കിൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആന്റണി വർഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ, കായദു ലോഹർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിലാൽ മൊയ്തു, ഇസ്മായിൽ അബൂബക്കർ, സജീർ ബാബ എന്നിവർ ചേർന്നാണ്. ഷബാസ് റഷീദും ആദർശ് സുകുമാരനുമാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

Comments
Loading comments...
Comments
Loading comments...