ക്യാമ്പ് നൗവിൽ ആവേശം ഓൺ ആക്കി ടൊവിനോയും നസ്രിയയും; 'ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ' പ്രഖ്യാപിച്ചു
By Aiswarya
ബാർസിലോനയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ നടന്ന ആവേശകരമായ ചടങ്ങിൽ ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ' എന്നാണ് പേരിട്ടിരിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമായ റയൽ മാഡ്രിഡ് - ബാർസിലോന 'എൽ ക്ലാസ്സിക്കോ' മത്സരത്തിന്റെ കിക്കോഫിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗാലറിയിൽ വച്ച് താരങ്ങൾ റിലീസ് ചെയ്തത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സ്പാനിഷ് മണ്ണിലെ പ്രശസ്തമായ സ്റ്റേഡിയത്തിൽ ഇത്രയും വലിയൊരു ഫുട്ബോൾ മാമാങ്കത്തിനിടയിൽ നടക്കുന്നത്. ഫുട്ബോളിനോടുള്ള മലബാറിന്റെ പ്രണയവും സ്പാനിഷ് ഫുട്ബോൾ ആവേശവും ഇഴചേരുന്ന ഒരു പ്രമേയമായിരിക്കും ചിത്രത്തിന്റേതെന്ന സൂചനകളാണ് ഈ ലോഞ്ച് നൽകുന്നത്.
'കെഎൽ 10 പത്ത്' എന്ന ചിത്രത്തിന് ശേഷം മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ്. പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഒപ്പം ഫുട്ബോൾ പശ്ചാത്തലമാകുന്ന ഒരു പക്കാ എന്റർടൈനറായിരിക്കും ഇതെന്നും സൂചനയുണ്ട്. ടൊവിനോയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ബാർസിലോന സ്റ്റേഡിയത്തിലെ ഗാലറിയിൽ ആരാധകർക്കിടയിൽ ആവേശം പകർന്നാണ് ടൊവിനോയും നസ്രിയയും ടൈറ്റിൽ ലോഞ്ചിനെത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ്ഗ എന്റർടെയിൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Comments
Loading comments...
Comments
Loading comments...