'ഡീയസ് ഈറേ' കാണണമെങ്കിൽ ചില നിബന്ധനകൾ കൂടി പാലിക്കണം; നിർദ്ദേശം പ്രദർശിപ്പിച്ച് തിയേറ്റർ ഉടമകൾ.

'ഡീയസ് ഈറേ' കാണണമെങ്കിൽ ചില നിബന്ധനകൾ കൂടി പാലിക്കണം; നിർദ്ദേശം പ്രദർശിപ്പിച്ച് തിയേറ്റർ ഉടമകൾ.

Share
Nila

By Nila

06:46 AM
November 3, 2025
Like1
Comment0

പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിര്‍ത്തുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ഹൊറർ ചിത്രമായ 'ഡീയസ് ഈറേ' കാണുമ്പോൾ അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കരുതെന്ന് കേരളത്തിലെ തിയേറ്റർ ഉടമകൾ. സിനിമയുടെ യഥാർത്ഥ അനുഭവം ഉറപ്പാക്കാനായി ഈ നിർദ്ദേശം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഒക്ടോബർ 31ന് റിലീസ് ചെയ്ത ഹൊറർ ത്രില്ലർ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ തിയറ്ററർ ഉടമകൾ. തിയറ്ററിൽ അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

'ഇതൊരു ഹൊറര്‍ സിനിമയാണ്. ദയവായി അനാവശ്യ ബഹളങ്ങള്‍ ഉണ്ടാക്കി ചിത്രത്തിന്‍റെ ശരിയായ ആശ്വാദനം തടസ്സപ്പെടുത്തരുത്', എന്നാണ് തിയറ്റർ ഉടമകൾ പുറത്തിറക്കിയ നിർദ്ദേശം. ഡീയസ് ഈറേ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ നിലവിൽ ഇക്കാര്യം സ്ക്രീനിം​ഗ് ചെയ്യുന്നുണ്ട്. തൃശൂർ രാ​ഗം, കോഴിക്കോട് അപ്സര തിയറ്റർ തുടങ്ങിവരെല്ലാം സോഷ്യൽ മീഡിയകളിൽ ഇക്കാര്യം പങ്കിട്ടിട്ടുണ്ട്. തിയറ്ററുകരുടെ ഈ പ്രസ്താവനെ സ്വാ​ഗതം ചെയ്ത് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. പലർക്കും ഹൊറർ സിനിമ കാണാൻ അറിയില്ലെന്നും അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കി മറ്റുള്ളവരെ കൂടി ഡിസ്റ്റർബ് ചെയ്യുകയാണെന്നും ഇവർ പറയുന്നു.

Comments

Loading comments...

Fanbella Logo
Open app