ക്രൈം ത്രില്ലർ ചിത്രം ‘ബ്രൗൺ’; ശക്തമായ പോലീസ് വേഷത്തിൽ കരിഷ്മ കപൂറിന്റെ തിരിച്ചുവരവ്, ട്രെയിലർ പുറത്ത്
By Aiswarya
ബോളിവുഡ് താരം കരിഷ്മ കപൂർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ക്രൈം ത്രില്ലർ വെബ് സീരീസ് ‘ബ്രൗൺ’-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 ആണ് ട്രെയിലർ പുറത്തുവിട്ടത്. വർഷങ്ങൾക്ക് ശേഷം കരിഷ്മ കപൂർ ശക്തമായ ഒരു കഥാപാത്രവുമായി പ്രധാന വേഷത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. അഭിനയ് ഡിയോ സംവിധാനം ചെയ്ത ഈ ക്രൈം-ത്രില്ലർ സീരീസ് ജൂൺ 5 മുതൽ സീ5-ലൂടെ പ്രേക്ഷകരിലേക്ക് എത്തും.
കൊൽക്കത്തയുടെ പശ്ചാത്തലത്തിലാണ് ‘ബ്രൗൺ’ കഥ പറയുന്നത്. ഭൂതകാലത്തിലെ കയ്പേറിയ ഓർമ്മകളും കുറ്റബോധവും വേട്ടയാടുന്ന, സർവീസിൽ നിന്നും പുറത്താക്കപ്പെട്ട റീത്ത ബ്രൗൺ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കരിഷ്മ കപൂർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഉമേഷ് കുമാർ ബൻസാൽ നിർമ്മിച്ചിരിക്കുന്ന ഈ സീരീസിൽ ജിഷു സെൻഗുപ്ത, സോണി റസ്ദാൻ, ഹെലൻ ഖാൻ, പരേഷ് പഹൂജ, അജിങ്ക്യ ഡിയോ, ആര്യൻ ഭൗമിക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദിഗ്ഗി സിസോദിയ, സുനയന കുമാരി, മയൂഖ് ഘോഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'ഡൽഹി ബെല്ലി', '24' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് അഭിനയ് ഡിയോ. 2024-ൽ പുറത്തിറങ്ങിയ ‘മർഡർ മുബാറക്’ എന്ന ചിത്രത്തിലാണ് കരിഷ്മ കപൂർ അവസാനമായി അഭിനയിച്ചത്.
പുറത്തുവന്ന ട്രെയിലർ കാണാം : Brown Trailer

Comments
Loading comments...
Comments
Loading comments...