ധ്രുവ് വിക്രം ചിത്രം 'ബൈസൺ' നവംബർ 21 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.

ധ്രുവ് വിക്രം ചിത്രം 'ബൈസൺ' നവംബർ 21 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.

Share
Nila

By Nila

09:31 AM
November 12, 2025
Like1
Comment0

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു. സാക്നിൽക് റിപ്പോർട്ട് പ്രകാരം. ഒക്ടോബർ 17 നു തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോള കളക്ഷനായി 70 കോടിയോള രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ബൈസൺ നവംബർ 21 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബൈസൺ ഒരുക്കിയിരിക്കുന്നത്.

ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അതേസമയം അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴിൽ അരശാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ബൈസൺ നിര്‍മിച്ചിരിക്കുന്നത്.

Comments

Loading comments...

Fanbella Logo
Open app