ആദിത്യ ധർ നിർമിക്കുന്ന ചിത്രം 'ബാരാമുള്ള'യിൽ മാനവ് കൗൾ നായകൻ : ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു

By Aiswarya

ആദിത്യ ധർ നിർമിക്കുന്ന 'ബാരാമുള്ള' എന്ന സൂപ്പർ നാച്ചുറൽ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാനവ് കൗൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്തുവന്നു. ആർട്ടിക്കിൾ 370 (2024) സംവിധായകൻ ആദിത്യ ജംഭാലെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോണാൽ താക്കറിനൊപ്പം തിരക്കഥയും സംഭാഷണവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ചിത്രം നവംബർ 7നു നെറ്റ്ഫ്‌ലിക്‌സിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
കശ്മീരിന്റെ പശ്ചാത്തലത്തിൽ നിരവധി അമാനുഷികതയും സസ്‌പെൻസും നിറച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. DSP റിദ്വാൻ സയ്യദിന്റെ വേഷമാണ് ചിത്രത്തിൽ മാനവ് കൗൾ അവതരിപ്പിക്കുന്നത്. 'ഉറി - ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ, അദ്ദേഹത്തിന്റെ സഹോദരനായ നിർമാതാവ് ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Comments
Loading comments...
Comments
Loading comments...