ദിലീപ് ചിത്രം 'ബാന്ദ്ര ' ഒടിടിയിലേക്ക്

ദിലീപ് ചിത്രം 'ബാന്ദ്ര ' ഒടിടിയിലേക്ക്

Share
Sreelakshmi

By Sreelakshmi

12:00 AM
November 6, 2026
Like1
Comment3

തിയേറ്റർ റിലീസിന് ശേഷം ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ദിലീപ് നായകനായ മാസ് ആക്ഷൻ ഡ്രാമ ചിത്രം 'ബന്ദ്‌റ' ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ZEE5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വരുന്ന നവംബർ 13 മുതൽ ചിത്രം ഒടിടിയിൽ പ്രേക്ഷകരിലേക്ക് എത്തും.

അരുൺ ഗോപി സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ തമന്ന ഭാട്ടിയയാണ് നായികയായി എത്തിയത്. തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണയാണ്. ദിനോ മോറിയ, മംമ്ത മോഹൻദാസ്, തമിഴ് നടൻ ശരത്കുമാർ, കലാഭവൻ ഷാജോൺ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Comments

Loading comments...

Fanbella Logo
Open app