തീയേറ്ററുകൾ ഇളക്കിമറിച്ച ടൊവിനോ-ബേസിൽ കൂട്ടുകെട്ട്; 'അതിരടി' ഒടിടിയിലേക്ക്, സ്ട്രീമിങ് ഉടൻ

തീയേറ്ററുകൾ ഇളക്കിമറിച്ച ടൊവിനോ-ബേസിൽ കൂട്ടുകെട്ട്; 'അതിരടി' ഒടിടിയിലേക്ക്, സ്ട്രീമിങ് ഉടൻ

Share
Aiswarya

By Aiswarya

12:00 AM
June 5, 2026
Like4
Comment0

തീയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ബമ്പർ ഹിറ്റ് ചിത്രം 'അതിരടി' ഒടിടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവിലൂടെ ജൂൺ മാസത്തിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജൂൺ 19നായിരിക്കും ചിത്രം ഓടിടിയിലെത്തുക

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ മൾട്ടിസ്റ്റാർ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 60 കോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 30 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. ഈ വർഷം മലയാള സിനിമയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ എന്ന റെക്കോർഡും ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

മെയ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പിന് വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. തൊട്ടുപിന്നാലെ മെയ് 22-ന് തമിഴ് പതിപ്പും റിലീസ് ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള തലത്തിൽ 13 കോടി രൂപ നേടിയ അതിരടി, ഈ വർഷം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച അഞ്ച് മലയാള ചിത്രങ്ങളിൽ ഒന്നാണ്.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ എന്റർടൈനറാണ്. ആദ്യാവസാനം ചിരിയും ആക്ഷനും നിറഞ്ഞ ചിത്രം യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ തീയേറ്ററുകളിലേക്ക് ആകർഷിച്ചിരുന്നു. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഈ ജനപ്രീതി നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Comments

Loading comments...

Fanbella Logo
Open app