നടി ഖുശ്‍ബുവിന്റെ മകള്‍ സിനിമയിലേക്ക്, 'ആരംഭ'ത്തിന് തുടക്കമായി

നടി ഖുശ്‍ബുവിന്റെ മകള്‍ സിനിമയിലേക്ക്, 'ആരംഭ'ത്തിന് തുടക്കമായി

Share
Like1
Comment0
08:56 AM
February 13, 2026

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്‍റേയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വെച്ച് നടന്നു. 'ആരംഭം' എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ രാജു സുന്ദരം, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

Comments

Loading comments...

Fanbella Logo
Open app