800-ൽ അധികം സ്‌ക്രീനുകളിലായി സൈനികർക്ക് പ്രത്യേക പ്രദർശനമൊരുക്കി ‘120 ബഹാദൂർ’ ടീം

800-ൽ അധികം സ്‌ക്രീനുകളിലായി സൈനികർക്ക് പ്രത്യേക പ്രദർശനമൊരുക്കി ‘120 ബഹാദൂർ’ ടീം

Share
Aiswarya

By Aiswarya

06:52 AM
November 17, 2025
Like0
Comment0

ഫർഹാൻ അഖ്തർ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വാർ-ഡ്രാമ ചിത്രമാണ് 120 ബഹാദൂർ. നവംബർ 21നു റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം സൈനികർക്കായി പ്രത്യേക പ്രദർശനം നടത്താനൊരുങ്ങുകയാണ്. ജെൻസിങ്ക് ബ്രാറ്റ് മീഡിയയുമായി സഹകരിച്ച് പിക്ചർടൈം ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

"120 ബഹാദൂർ നമ്മുടെ സായുധ സേനയുടെ ധൈര്യത്തെയും ത്യാഗത്തെയും ആദരിക്കുന്നു. ഈ സിനിമയിൽ പ്രതിപാദിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് ഈ ചിത്രം കാണാനാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്." എക്സൽ എന്റർടൈൻമെന്റ് സിഇഒ വിശാൽ രാംചന്ദാനി പറഞ്ഞു.

1962 ലെ യുദ്ധത്തിലെ ഐതിഹാസികമായ റെസാങ് ലാ യുദ്ധത്തിൽ അചഞ്ചലമായ മനസ്സോടെ പോരാടിയ 13 കുമയോൺ റെജിമെന്റിലെ 120 ഇന്ത്യൻ സൈനികരുടെ അവിശ്വസനീയമായ ധൈര്യത്തെ കുറിച്ചുള്ള ചിത്രമാണ് 120 ബഹാദൂർ. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ പ്രവർത്തനങ്ങളൊന്നിൽ തന്റെ ആളുകളോടൊപ്പം, അതിശക്തമായ പ്രതിബന്ധങ്ങൾക്കെതിരെ ഉറച്ചുനിന്ന സൈനികനായ മേജർ ഷൈതാൻ സിംഗ് ഭാട്ടിയുടെ കഥാപാത്രമാണ് ഫർഹാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രസനീഷ് 'റാസി' ഘായ് സംവിധാനം ചെയ്ത് റിതേഷ് സിദ്ധ്വാനി, ഫർഹാൻ അഖ്തർ (എക്സൽ എന്റർടൈൻമെന്റ്), അമിത് ചന്ദ്ര (ട്രിഗർ ഹാപ്പി സ്റ്റുഡിയോസ്) എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവംബർ 21 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Comments

Loading comments...

Fanbella Logo
Open app