ഗ്ലാമറിൽ മറഞ്ഞിരിക്കുന്ന അർത്ഥങ്ങൾ
By Vishnu
സിനിമകൾക്ക് പലപ്പോഴും പലതരത്തിലുള്ള അർത്ഥങ്ങളുടെ ലെയേഴ്‌സ് ഉണ്ടാകുന്നത് സംവിധായകന്റെ ചിന്തയുടെ ഗുണനിലവാരവും, പ്രേക്ഷകരുമായി ഒരു ആന്തരിക സംവാദം സൃഷ്ടിക്കാനുള്ള ഉദ്ദേശവും കൊണ്ടാണ്. ചിലപ്പോഴത് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാകാം, ചിലപ്പോൾ സ്വാഭാവികമായി സംവിധായകന്റെ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതുമാകാം. സിനിമയുടെ ഉള്ളടക്കം എത്ര ആഴമുള്ളതാണോ, അത്രയും പ്രേക്ഷകർക്ക് പലതരത്തിൽ വ്യാഖ്യാനിക്കാനും ആലോചിക്കാനും കഴിയുന്നുവെന്നത് ഒരു നല്ല സിനിമയുടെ സവിശേഷതയാണ്.
‘മാസ്റ്റർ’ എന്ന സിനിമയിൽ ലോകേഷ് കനകരാജ് അത്തരമൊരു അടുക്കുകൂട്ടലാണ് സൃഷ്ടിച്ചത്. ഒരു കൊമെർഷ്യൽ എന്റെർറ്റൈനെർ ഴോണറിൽ ഉൾപെടുത്താവുന്ന ചിത്രത്തിൽ വരെ ആ രീതിയിലുള്ള അർത്ഥങ്ങൾ ഉൾക്കൊള്ളിപ്പിക്കുന്നുന്നത് കൗതുകകരമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗം വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ജുവനൈൽ ഹോമിലേക്ക് വരുന്ന സമയത്താണ്.
ആ രംഗം ആദ്യം കാണുന്നവർക്ക് വെറും ഒരു സാധാരണ രംഗം പോലെ തോന്നാം. വിജയ് കറുത്ത കണ്ണടയും ഹെഡ്ഫോണും ധരിച്ച്, ഒരു പേഴ്ഷ്യൻ പൂച്ചയെയും ചുമന്നാണ് കടന്നു വരുന്നത്. ഇത് ആദ്യ നോട്ടത്തിൽ ഒരു ‘കൂൾ’ എൻട്രി പോലെ തോന്നാം. എന്നാൽ ഇതിന് അർത്ഥസമൃദ്ധമായ ഒരു ലെയറുണ്ട്.
കണ്ണട അദ്ദേഹത്തിന്റെ ലോകത്ത് ദൃശ്യമാകുന്ന കാര്യങ്ങളെ അവഗണിക്കുന്നതിന്റെ പ്രതീകമാണ്. ഹെഡ്ഫോൺ അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെ വാക്കുകളും കരച്ചിലുകളും കേൾക്കാൻ തയ്യാറല്ല എന്നതിന്റെ സൂചകവും. പൂച്ചയോ, അതിന്റെ മടിയുളവാക്കുന്നതും അശ്രദ്ധമായ സ്വഭാവം കൊണ്ട് അദ്ദേഹത്തിന്റെ അജാഗരതയുടെ പ്രതീകവുമാണ്.
എന്നാൽ, ആ രംഗം മുന്നോട്ട് പോകുമ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകളുടെ മുൻപിൽ രണ്ട് കുട്ടികളുടെ മരിച്ച ശരീരങ്ങൾ കാണുന്ന നിമിഷം, ആ കഥാപാത്രത്തിന്റെ ആന്തരിക ലോകം തകർന്നടിയുന്നു. ഉടൻ തന്നെ വിജയ് തന്റെ കണ്ണടയും ഹെഡ്ഫോൺ ഊരിമാറ്റുന്നു, തന്റെ കൈയിലിരുന്ന പൂച്ചയെ താഴേക്ക് വെടിയുന്നു. അതോടെ അദ്ദേഹത്തിന്റെ അശ്രദ്ധയുടെ ലെയറുകൾ ഒടിഞ്ഞ് വീഴുന്നു. ആ നിമിഷം, അദ്ദേഹം തന്റെ ചുറ്റുമുള്ള യാഥാർത്ഥ്യത്തെ ആദ്യമായി മനസ്സിലാക്കുന്നു.
ഈ രംഗം സിനിമയുടെ വളർച്ചയ്ക്ക് വളരെയധികം നിർണായകമാണ്. ഇതുവരെ തന്റെ ജീവിതത്തിൽ അശ്രദ്ധയോടെ, അനാസക്തയോടെ നടന്നിരുന്ന ഒരു മനുഷ്യൻ, ആ നിമിഷത്തെ തുടർന്ന് മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നവനായി മാറുന്നു. അയാൾ കാണാൻ തയ്യാറാകുന്നു. കേൾക്കാനായി ചെവി തുറന്നുവെക്കുന്നു. അദ്ദേഹത്തിന്റെ മടിപിടിച്ച മനോഭാവത്തെ കൈവിടുന്നു.
ഈ രംഗം സിനിമാ പ്രേക്ഷകർക്കും ഒരു ആന്തരിക സന്ദേശമാണ് നൽകുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏപ്പോൾ വേണമെങ്കിലും ഒരു മാറ്റം വരാം. അശ്രദ്ധയും അനാസക്തയും ഒരിക്കലും നിലനിൽക്കില്ല. ഒരു നിമിഷം മതി ഒരു ജീവിതത്തെ മുഴുവൻ മാറ്റിമറിക്കാൻ.

Comments
Loading comments...
Comments
Loading comments...