നസ്ലന്‍ ചിത്രത്തിന് ക്ലാപ്പ് അടിച്ച് ഫഹദ് ഫാസിൽ
By Nila
മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന സിനിമക്ക് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന നസ്ലിന്‍ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. നസ്ലിന്‍, ഫഹദ് ഫാസില്‍, ആഷിക് ഉസ്മാന്‍, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂര്‍ത്തി, അരുണ്‍ ടി. ജോസ്, അജയ് വാസുദേവ്, ജി. മാര്‍ത്താണ്ഡന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ആഷിക് ഉസ്മാന്‍ അറിയിച്ചു.
'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനില്‍ ആണ്. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഓണചിത്രമായ 'ഓടും കുതിര ചാടും കുതിര' ആണ് വരാനിരിക്കുന്ന ചിത്രം.

Comments
Loading comments...
Comments
Loading comments...