പണ്ടാരം കാണുന്നിലല്ലോ; രസകരമായ റീൽ പങ്കുവെച്ച് ഓടും കുതിര ടീം

പണ്ടാരം കാണുന്നിലല്ലോ; രസകരമായ റീൽ പങ്കുവെച്ച് ഓടും കുതിര ടീം

Share
Nila

By Nila

12:00 AM
August 26, 2025
Like0
Comment0

ഓടും കുതിര ചാടും കുതിര ടീമിനൊപ്പം രസകരമായ റീൽ പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ‌. ‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ അഭിനയ പരിശീലനത്തിന്റെ നർമരംഗമാണ് ടീം പുനരവതരിപ്പിച്ചത്. കല്യാണി, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, അൽത്താഫ് സലിം, അനുരാജ് എന്നിവരെ വിഡിയോയിൽ കാണാം. ‘മൂക്കില്ലാ രാജ്യത്ത്’ സിനിമയിലെ യഥാർഥ രംഗവും വിഡിയോയിൽ ചേർത്തിട്ടുണ്ട്.

‘ഓടും കുതിര ചാടും കുതിര ആക്ടിങ് വർക്ക് ഷോപ്പ് വിഡിയോ ലീക്കായി’ എന്ന അടിക്കുറിപ്പോടെയായിരുന്നു കല്യാണിയുടെ പോസ്റ്റ്. വിഡിയോ പോസ്റ്റ് ചെയ്ത മിനിട്ടുകൾ‌ക്കകം വൈറലായി. ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ക്ലാസിക് നർമരംഗത്തിന്റെ പുനരവതരണം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ ഐഡിയ കൊണ്ടുവന്നവർക്ക് പത്തിൽ പത്ത് മാർക്ക്’ എന്ന് നടി മാളവിക മോഹൻ കമന്റ് ചെയ്തു. ഫഹദിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്.

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി  അൽത്താഫ് സലിം ഒരുക്കുന്ന ഫൺ എന്റർടെയ്നറാണ് ‘ഓടും കുതിര ചാടും കുതിര’. ഓഗസ്റ്റ് 29ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.

ഫാന്റസികൾ നിറയെ ഉള്ള കാമുകി ആയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിലെത്തുന്നത്. ലാൽ, രേവതി പിള്ള, അനുരാജ് ഒ. ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്.

Comments

Loading comments...

Fanbella Logo
Open app