മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘തലവര’ തീയേറ്ററുകളിലേക്ക്
By Aiswarya
അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'തലവര' പ്രദർശനത്തിനൊരുങ്ങുന്നു . പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനും, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 15നു തീയേറ്ററുകളിലെത്തും. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സും ഒത്തുചേർന്നു നിർമിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായിക.
അർജുൻ അശോകൻ നായകനായെത്തുമ്പോൾ അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ പോസ്റ്ററുകളും 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments
Loading comments...
Comments
Loading comments...