മമിത ഖോ ഖോയിലേക്ക് വരുന്നത് ഡാകിനി എന്ന ചിത്രത്തിൽ  അഭിനയിച്ച  രണ്ട് സീൻ കാരണം: നടൻ രഞ്ജിത് ശേഖർ.

മമിത ഖോ ഖോയിലേക്ക് വരുന്നത് ഡാകിനി എന്ന ചിത്രത്തിൽ അഭിനയിച്ച രണ്ട് സീൻ കാരണം: നടൻ രഞ്ജിത് ശേഖർ.

Share
Nila

By Nila

12:00 AM
July 17, 2025
Like0
Comment0

മമിത ഡാകിനി എന്ന ചിത്രത്തിൽ വെറും രണ്ടു സീൻ മികച്ചതായി ചെയ്ത കാരണമാണ് ഖോ ഖോ എന്ന ചിത്രത്തിൽ രജിഷയോടൊപ്പം ഒരു പ്രധാന വേഷം ലഭിച്ചതെന്ന് നടൻ രഞ്ജിത് ശേഖർ. കേരള ക്രൈം ഫയൽസ് എന്ന സീരിസിന്റെ റിലീസിന് ശേഷമുള്ള വിശേഷങ്ങൾ ഫാൻബെല്ലക്കൊപ്പം പങ്കുവെക്കുമ്പോഴാണ് മമിതയുടെ ടാലന്റിനെ കുറിച്ചും രഞ്ജിത് ശേഖർ പറഞ്ഞത്.

"മമി ഖോ ഖോയിലേക്ക് വരുന്നത് ഡാകിനി എന്നൊരു സിനിമയിൽ മമി ഒരു രണ്ടു സീനിൽ എന്തോ വന്നിട്ടുണ്ടായിരുന്നു, അപ്പോൾ അന്നേ രാഹുൽ പറയുന്നുണ്ടായിരുന്നു അടിപൊളിയായിട്ടാണ് രണ്ടു സീൻ ചെയ്‌തതെന്ന്. ആ രണ്ടു സീൻ ചെയ്തത്തിന്റെ ബേസിലാണ് ഈ ഖോ ഖോയിൽ മമിയെ വിളിക്കുന്നെ. ശെരിക്കും മമി ഖോ ഖോ ചെയ്യുന്ന വരെ അങ്ങനത്തൊരു, ഭയങ്കര ഒരു സെൻട്രൽ ക്യാരക്ടെർസ് ചെയ്തിട്ടില്ല. ഈ നായകന്റെ അനിയത്തി അങ്ങനത്തെ പരിപാടികളാണ് ചെയ്തിരിക്കുന്നത്. പക്ഷേ പുള്ളിക്കാരി വന്ന ഫ്രം ഡേ വൺ, അതായത് ഖോ ഖോ പഠിക്കണമെന്ന് പറഞ്ഞു, പുള്ളിക്കാരി കോട്ടയത്തു പോയി ഏകദേശമൊരു മൂന്നോ നാലോ ദിവസം ഖോ ഖോ പഠിച്ചു. കുട്ടികളുടെ കൂടെ ട്രെയ്‌നിങ്ങിനു പോയി, ഭയങ്കര പാടാ. അത്ര എഫർട്ട് എടുത്തായിരുന്നു. പിന്നെ ഫസ്റ്റ് ഡേ മുതൽ ഭീകര പെർഫോമൻസാ. അപ്പൊ അന്ന്, എനിക്കിപ്പോഴും ഓർമ്മയുണ്ട് ഒരു രജിഷയുടെ വീട്ടിൽ വന്ന കരയുന്ന ഒരു സീക്വൻസ് പുള്ളിക്കാരി ഉണ്ട്. അത് അന്നാ സമയത്ത് ആ സെറ്റിലുള്ള എല്ലാവർക്കും ഭയങ്കരമായിട്ട് ഫീൽ ചെയ്ത് കരഞ്ഞായിരുന്നു. അത് ചെറിയ കാര്യമല്ലല്ലോ ഒരു പെർഫോമൻസ് കണ്ടിട്ട് ഹോൾ സെറ്റ് കരയുകാന്ന് പറയുന്നതൊരു ഭയങ്കര വലിയ കാര്യമാണ്. ഭയങ്കര ടാലന്റഡാ അന്നേ ഭയങ്കര ടാലന്റഡ് ആണ്. അന്ന് ഉറപ്പായിരുന്നു, പുള്ളിക്കാരി എവിടെയൊന്നുമല്ല നിൽക്കുന്നത് പിന്നെ ഇതെല്ലാം ഭയങ്കര ബ്ലസിങ് ആണെല്ലോ, നല്ല പെർഫോമൻസ് ഉണ്ടെന്ന് പറഞ്ഞാലും, എങ്ങോട്ടാ എത്തുന്നതെന്നുള്ളത് പറയാൻ പറ്റില്ല പക്ഷേ ഭയങ്കര ടാലന്റഡ് ആയിരുന്നു" ഫാൻബെല്ലക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ രഞ്ജിത് ശേഖർ പറഞ്ഞു.

Comments

Loading comments...

Fanbella Logo
Open app